തൃപ്പൂണിത്തുറ: അത്താഘോഷവുമായി ബന്ധപ്പെട്ട് തൃപ്പൂണിത്തുറ നഗരസഭയിൽ യോഗം ചേർന്നു. അത്താഘോഷ കമ്മിറ്റി ചെയർമാനായി നഗരസഭാ ചെയർപേഴ്‌സൺ രമാ സന്തോഷ്, ജനറൽ കൺവീനറായി പി.കെ. പീതാംബരൻ, ധനകാര്യ കമ്മിറ്റി ചെയർമാനായി കെ.കെ. പ്രദീപ്കുമാർ, ഘോഷയാത്ര കമ്മിറ്റി കൺവീനറായി യു.കെ. പീതാംബരൻ, ട്രേഡ്‌ഫെയർ കൺവീനറായി കെ.ടി. അഖിൽദാസ്, അത്തപ്പൂക്കള മത്സര കൺവീനറായി രോഹിണി കൃഷ്ണകുമാർ, കലാമത്സര കൺവീനറായി വി.ജി. രാജലക്ഷ്മി, സ്റ്റേജ് ആൻഡ് ഡെക്കറേഷൻ കൺവീനറായി ഡി. അർജുനൻ, കലാപരിപാടികളുടെ കൺവീനറായി സാവിത്രി നരസിംഹരാവു, ഫുഡ് കമ്മിറ്റി കൺവീനറായി കെ.ആർ. രാജേഷ് എന്നിവരെ തിരഞ്ഞെടുത്തു.
30ന് കലാമത്സരങ്ങൾ ആരംഭിക്കും. സബ്‌ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർസീനിയർ വിഭാഗങ്ങളിലാണ് മത്സരം. രജിസ്‌ട്രേഷൻ ഫീസുണ്ടാകും. അപേക്ഷ15 മുതൽ 25വരെ സ്വീകരിക്കും.