കളമശേരി: സി.പി.ഐ കളമശേരി വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.കെ.വിയെ അനുസ്മരിച്ചു. സൗത്ത് കളമശേരിയിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.രമേശൻ, കുനംതൈയിൽ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.പി. കരിം, വട്ടേകുന്നത്ത് ലോക്കൽ കമ്മിറ്റി അംഗം എം.കെ ഷെറിൾ എന്നിവർ പതാക ഉയർത്തി. ലോക്കൽ അസി.സെക്രട്ടറി സിജു ദേവസി, എം.എസ്. രാജു, കെ.എം. ഇസ്മയിൽ, ഷഹിർ മുല്ലപ്പറമ്പിൽ, റഫീക്ക് വട്ടേകുന്നം, എം.എൻ. പുരുഷോത്തമൻ, ഷിബ ബാബു, നൗഷാദ് എന്നിവർ പങ്കെടുത്തു.