നെടുമ്പാശേരി: നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി.കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജെ.ജോമി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി.പ്രദീഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ദിലീപ് കപ്രശ്ശേരി, ആനി കുഞ്ഞുമോൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ധ്യ നാരായണപിള്ള, പി.വി. ജെസ്സി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് ഓഫീസും അനുബന്ധ കെട്ടിടങ്ങളും പുരപ്പുറ സൗരോർജ്ജ പദ്ധതിയിൽ ഉൾപ്പെടുത്തി ഊർജ്ജോത്പാദനത്തിൽ സ്വയം പര്യാപ്തമാകുന്നതിന് 1.25 കോടി രൂപ വകയിരുത്തി. സാനിറ്ററി നാപ്കിൻ വിതരണം, കാർബൺ ന്യൂട്രൽ പദ്ധതി എന്നിങ്ങനെ നൂതന പദ്ധതികളും ഉൾപ്പെടുത്തിയിട്ടുണ്ട്.