പെരുമ്പാവൂർ: ഭരണഘടനയെ അവഹേളിച്ച സജി ചെറിയാൻ എം.എൽ.എ.സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ സദസ് സംഘടിപ്പിച്ചു. പെരുമ്പാവൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സദസ് മുനിസിപ്പൽ ചെയർമാൻ ടി.എം.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.കെ.രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ടി.ജി.സുനിൽ,​ പി.കെ.മുഹമ്മദ് കുഞ്ഞ്, പോൾ പാത്തിക്കൽ, കമൽ ശശി, ബിജു ജോൺ ജേക്കബ്, സിന്ധു, കെ.എം.നിസാർ, അമർ മിഷാൽ എന്നിവർ പ്രസംഗിച്ചു.