പെരുമ്പാവൂർ: വെങ്ങോല കർഷക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായന പക്ഷാചരണവും എസ്.എസ്. എൽ.സി, പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.അൻവർ അലി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി.എൽദോസ് അദ്ധ്യക്ഷത വഹിച്ചു. അൻസിഫ് അബു പുസ്തക ആസ്വാദനം നടത്തി. ഗ്രന്ഥാലയം സെക്രട്ടറി എൻ.എ.ഗംഗാധരൻ, ജുബൈരിയ ഐസക്, എം.എം. അജീഷ്, കെ.രവി എന്നിവർ സംസാരിച്ചു.