മട്ടാഞ്ചേരി: പല റോഡുകളും തകർന്ന് താറുമാറായതിൽ പ്രതിഷേധിച്ച് പ്രതിഷേധ ധർണ ഇന്ന് നടക്കും. താത്കാലിക റോഡുപണി ഒന്നിനും പരിഹാരമല്ലെന്ന് ജനകീയ കൺവീനർ എ. ജലാൽ പറഞ്ഞു. ഓരോ റോഡിനും കോടികൾ ഫണ്ട് അനുവദിച്ചെങ്കിലും മിക്ക റോഡുകളും പേരിന് അറ്റകുറ്റപ്പണി നടത്തി കടമകഴിക്കുകയാണെന്ന് പൊതു പ്രവർത്തകൻ കെ.എ. മുജീബ് റഹ്മാനും പറഞ്ഞു.