കോലഞ്ചേരി: നോർത്ത് മഴുവന്നൂർ ഗവ. യു.പി സ്‌കൂളിൽ നിർമ്മിച്ച മന്ദിരം ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ അദ്ധ്യക്ഷനായി. സമ്മേളനത്തിൽ സ്‌കൂളിലെ പൂർവ്വ അദ്ധ്യാപകരെ ആദരിച്ചു. പഞ്ചായത്ത് അംഗം അനിൽ കൃഷ്ണൻ, എസ്. ശ്രീലക്ഷ്മി, ഹെഡ്മാസ്​റ്റർ പി.കെ. ദേവരാജൻ, കെ.വി. എൽദോ, വി. ശശീന്ദ്രൻനായർ, കെ.കെ. രാജൻ, പി.പി. സൺകുമാർ, ഇന്ദു അജയൻ, ജോബിൻപോൾ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.