
കളമശേരി: സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി അങ്കണവാടി കുട്ടികൾക്കുള്ള തേൻ വിതരണം ടൗൺ ഹാളിൽ ചെയർമാൻ എ.ഡി.സുജിൽ ഉദ്ഘാടനം ചെയ്തു.
അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് ആധാർ രജിസ്ട്രേഷനും നടത്തി. വൈസ് ചെയർപേഴ്സൺ ലീല ബാബു, കൗൺസിലർമാരായ അംബിക ചന്ദ്രൻ, പി.എ.ഷെറീഫ്, ദിവ്യാനോബി, പി.എം. അയൂബ്, ഐ.സി.ഡി.എസ്. സൂപ്പർവൈസർ രാജി എന്നിവർ പങ്കെടുത്തു.