പെരുമ്പാവൂർ: നെല്ലിമോളം മമത ആർട്സ് ആൻഡ് സ്പോർട്ട്സ് സെന്ററിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി വിജയികളെ ആദരിക്കൽ, കരിയർ ഗൈഡൻസ് ക്ലാസ്, മമതയുടെ 30-ാം വാർഷികാഘോഷം എന്നിവ 17ന് വൈകിട്ട് 4.30ന് മാസ്‌ക് ഹാളിൽ നടത്തും. രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ ഉദ്ഘാടനം ചെയ്യും. മെമ്പർ മാത്യൂസ് ജോസ് തരകൻ അദ്ധ്യക്ഷത വഹിക്കും. റിട്ട. ജില്ല എംപ്ലോയ്മെന്റ് ഓഫീസർ ബെന്നി മാത്യു കരിയർ ഗൈഡൻസ് ക്ലാസ് നയിക്കും. ഫോൺ: 8075684726.