കിഴക്കമ്പലം: പള്ളിക്കര ജെ.സി.ഐ ലഹരിക്കെതിരേ നടത്തിയ ബോധവത്കരണം 'ലഹരിവിരുദ്ധ കൗമാരം' പരിപാടി സോൺ ഡയറക്ടർ വിജീഷ് നായർ ഉദ്ഘാടനം ചെയ്തു. കുന്നത്തുനാട് എസ്.ഐ സജീവ് ക്ലാസെടുത്തു. ലേഡി ജെ.സി.ഐ ചെയർപേഴ്‌സൺ ജിൻസി ലിജു അദ്ധ്യക്ഷയായി. ഇബ്രാഹിം, ലിജു സാജു, അരുൺകുമാർ, സണ്ണി വർഗീസ് തുടങ്ങിയവർ സംസാരിച്ചു.