പെരുമ്പാവൂർ: അശമന്നൂർ പഞ്ചായത്തിൽ അധുനിക പൊതുശ്മശാനം നിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് സാംബവ മഹാസഭ അശമന്നൂർ ശാഖായോഗം ആവശ്യപ്പെട്ടു. ഈ വിഷയം ഉന്നയിച്ച് പഞ്ചായത്ത് ഭരണ സമിതിക്ക് നിവേദനം സമർപ്പിക്കുവാനും തീരുമാനിച്ചു. ജില്ലാ സെക്രട്ടറി കെ.കെ. കുമാരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുജ സുകു അദ്ധ്യക്ഷത വഹിച്ചു. വി.എ. സുകു, എ.സി. ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി വി.എ. സുകു (പ്രസിഡന്റ്), സുജ രമേശ് (വൈസ് പ്രസിഡന്റ്), സുലോചന സുനിൽ (സെക്രട്ടറി) സി.ഐ. ഗോപി (ജോ.സെക്രട്ടറി), ശാന്ത മാധവൻ (ഖജാൻജി), പി.എം. വനജ, എൻ.കെ. മല്ലിക എന്നിവരെ കമ്മിറ്റി അംഗങ്ങളുമായി തിരഞ്ഞെടുത്തു.