പെരുമ്പാവൂർ: ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽപ്പെടുത്തി 13 ലക്ഷം രൂപ ചെലവഴിച്ച് മുടക്കുഴ പഞ്ചായത്തിലെ അകനാട് ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ നിർമ്മാണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ റോഷ്നി എൽദോ, എ.ടി. അജിത് കുമാർ, ഡോളി ബാബു, സ്‌കൂൾ പ്രിൻസിപ്പൽ യു.സിന്ധു,ഹെഡ്മിസ്ട്രസ് എം.ആർ.ബോബി, സുനിൽ കർത്ത, എൻ.പി.രാജീവ്, അനക്സ് ചൂരമുടി എന്നിവർ പ്രസംഗിച്ചു.