കളമശേരി: സി.പി.ഐ നേതാവും മുൻ മുഖ്യമന്ത്രിയുമായ പി. കെ.വാസുദേവൻ നായരുടെ 17 -ാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ഏലൂർ പുതിയ റോഡിൽ അനുസ്മരണം സംഘടിപ്പിച്ചു. സി.പി.ഐ ഏലൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി പി.എസ്. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം ഷാജി ഇടപ്പള്ളി, ബ്രാഞ്ച് സെക്രട്ടറി സൂര്യ ശ്രീജിത്ത് എന്നിവർ സംസാരിച്ചു. മുതിർന്ന അംഗം ചിന്നമ്മ കുഞ്ഞപ്പൻ പതാക ഉയർത്തി. ലോക്കൽ കമ്മിറ്റി അംഗം പി.ആർ. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പി.എ.നവീൻകുമാർ, വിനോദ് കുമാർ, സി.എസ്.ജോൺ, പി.എ.അരുൺ എന്നിവർ നേതൃത്വം നൽകി.