നെടുമ്പാശേരി: ചെങ്ങമനാട് സഹകരണ ബാങ്ക് നടപ്പിലാക്കുന്ന 'ഗ്രീൻ ചെങ്ങമനാട് പദ്ധതി'യുടെ ഭാഗമായി പുറയാർ, ദേശം, കപ്രശ്ശേരി എന്നിവടങ്ങളിലായി രണ്ട് ഏക്കർ സ്ഥലത്ത് പച്ചക്കറിക്കൃഷി ആരംഭിച്ചു. പുറയാറിൽ ബാങ്ക് പ്രസിഡന്റ് പി.ജെ. അനിൽ ഉദ്ഘാടനം ചെയ്തു. കെ.ബി.മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് മെമ്പർ ടി.വി.സുധീഷ്, ബാങ്ക് ഭരണസമിതി അംഗങ്ങളായ ടി.ശാന്താമണി, പി.സി.സതീഷ് കുമാർ, എം.കെ.പ്രകാശൻ, ടി.കെ.മൻസൂർ, മിനി ശശികുമാർ, അസി.സെക്രട്ടറി കമറുന്നീസ, സുമ ഷാജി, പി.എ.ഷിയാസ്, എ.എം. നവാസ് എന്നിവർ പങ്കെടുത്തു. കർഷകനായ സുരേന്ദ്രന്റെ നേതൃത്വത്തിൽ വെണ്ട, പയർ, വഴുതന, പച്ചമുളക്, പാവൽ, പീച്ചൽ, മത്തൻ എന്നിവയാണ് കൃഷി ചെയ്യുന്നത്. ഓണത്തിന് നാടൻ പച്ചക്കറി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ബാങ്ക് കൃഷിക്കാരിൽനിന്ന് പച്ചക്കറി നേരിട്ടെടുത്ത് വിതരണം നടത്താൻ ഓണക്കാലം മുതൽ ദേശം കുന്നുംപുറത്ത് പച്ചക്കറി വിപണന കേന്ദ്രം ആരംഭിക്കും. പച്ചക്കറിക്കൃഷി ആരംഭിക്കാൻ പലിശ രഹിത വായ്പയും സൗജന്യമായി പച്ചക്കറിത്തൈകളും നൽകും.