കോതമംഗലം: രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം കോതമംഗലം താലൂക്കിൽ 1936 മുൻഗണനാ റേഷൻ കാർഡുകൾ അനുവദിച്ചതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. അനർഹരാണെന്ന് കണ്ടെത്തിയ 705 പേരെ മുൻഗണനാ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയതായും മന്ത്രി പറഞ്ഞു. താലൂക്കിലെ അർഹരായ മുഴുവൻ പേർക്കും മുൻഗണന കാർഡ് ലഭ്യമാക്കുന്നതിനു നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറ‌ഞ്ഞു.