കൊച്ചി: ആരോഗ്യവകുപ്പിൽ എറണാകുളം ജില്ലയിൽ അംഗപരിമിതർക്കുള്ള യൂണിക്ക് ഡിസേബിലിറ്റി ഐ.ഡി കാർഡ് (യു.ഡി.ഐ.ഡി) വിതരണവുമായി ബന്ധപ്പെട്ട് അംഗപരിമിതരുടെ അപേക്ഷകൾ പരിശോധിക്കാനും വിവരങ്ങൾ ക്രോഡീകരണം നടത്തുന്നതിനുമായി രണ്ട് ഡേറ്റാ എൻട്രി ഓപ്പറേറ്റേഴ്‌സിന്റെയും മെഡിക്കൽ ഓഫീസറുടെയും ഒഴിവുണ്ട്. വിശദമായ ബയോഡാറ്റ dmohekmitcell@gmail.com എന്ന ഇ- മെയിൽ വിലാസത്തിൽ 14ന് മുമ്പായി അയക്കണം.