നെടുമ്പാശേരി: പാറക്കടവ് എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂൾ പൂർവ വിദ്യാർത്ഥി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവരെ അനുമോദിച്ചു. റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ചെയർമാൻ കെ.കെ. കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ജയദേവൻ, വാർഡ് അംഗം ശാരദ ഉണ്ണിക്കൃഷ്ണൻ, പി.ജി. ബൈജു, ശ്രീനിവാസൻ, സതീശൻ എന്നിവർ സംസാരിച്ചു.