തോപ്പുംപടി: സ്കൂൾ തുറന്നതോടെ വിദ്യാർത്ഥികളുടെ വിവരങ്ങൾ അന്വേഷിച്ചുള്ള മോബൈൽ ഫോൺ കോളുകളിൽ രക്ഷിതാക്കൾ കരുതലെടുക്കണമെന്ന് അധികാരികളുടെ മുന്നറിയിപ്പ്. സെൻസസ്,സർവേ, സുരക്ഷാ സമിതി,ട്യൂഷൻ സെന്റർ,സഹപാഠിയുടെ ബന്ധുക്കൾ, സ്കൂൾ അധികൃതർ തുടങ്ങി വിവിധ പേരിലാണ് രക്ഷിതാക്കൾക്ക് ഫോൺ കോളുകളെത്തുന്നത്. വിദ്യാർത്ഥികളുടെ വയസും സ്വഭാവവും ഭക്ഷണരീതിയും സ്‌കൂൾ യാത്രയുമടങ്ങുന്ന വിവരങ്ങളാണ് അജ്ഞാതർ അന്വേഷിക്കുന്നത്. കോൾ വ്യാജമാണെന്നറിയുന്നതോടെ രക്ഷിതാക്കൾ അങ്കലാപ്പിലാകുന്നു. ഈ സാഹചര്യത്തിൽ മുന്നറിയിപ്പുംബോധവത്കരണവുമായി സ്കൂൾ അധികൃതരും പൊലീസും രക്ഷകർതൃ സംഘടനകളും രംഗത്തിറങ്ങുന്നുണ്ട്.