കൊച്ചി: കൊച്ചിൻ റിഫൈനറിയുടെ സഹകരണത്തോടെ കോർപ്പറേഷൻ നടപ്പാക്കുന്ന ' പ്ലാസ്റ്റിക് പരിമിത നഗരം പദ്ധതി'യുടെ ഭാഗമായി വിദ്യാർത്ഥികൾ അവബോധറാലി നടത്തി.
അർജുന അവാർഡ് ജേതാവ് ടോം ജോസഫ് റാലി ഫ്ളാഗ് ഓഫ് ചെയ്തു. എറണാകുളം ബോട്ട് ജെട്ടി പരിസരത്ത് മാലിന്യ ശേഖരണപ്പെട്ടി സ്ഥാപിച്ചു. വിനീത് എം. വർഗീസ്, ഡോ. സി.സുജിത, ജോഷി വർഗീസ്, സിമ്മി ശശി എന്നിവർ സംസാരിച്ചു.