ഫോർട്ടുകൊച്ചി: വർഗീയതയ്‌ക്കെതിരെയും എൽ.ഡി.എഫ് സർക്കാരിനുമെതിരെ നടക്കുന്ന പ്രവൃത്തിയിൽ പ്രതിഷേധിച്ച് സി.പി.എം കൊച്ചി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന പ്രചാരണജാഥ തുടങ്ങി. ഫോർട്ടുകൊച്ചി മിനിമാർക്കറ്റിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്, ജാഥാ ക്യാപ്ടൻ കെ.എം. റിയാദിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ഇ.എ. സുബൈർ അദ്ധ്യക്ഷനായി. വി.സി. ബിജു, വി.എം. മൊയ്തീൻ എന്നിവർ സംസാരിച്ചു. ഇന്നലെ ജാഥ നേവൽബേസിൽനിന്ന് പര്യടനം തുടങ്ങി, കൊച്ചങ്ങാടി ക്രോസ് റോഡ് ജംഗ്ഷനിൽ നടന്ന സമാപനസമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എസ്. സതീഷ് ഉദ്ഘാടനം ചെയ്യും.