
കൊച്ചി: മുഖ്യമന്ത്രിയേയും കുടുംബത്തേയും അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ പാലക്കാട് കസബ പൊലീസ് രജിസ്റ്റർചെയ്ത കേസിൽ മുൻകൂർ ജാമ്യംതേടി സ്വപ്‌ന സുരേഷ് നൽകിയ ഹർജി പരിഗണിക്കുന്നത് മാറ്റി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്ന സ്വപ്‌നയുടെ വെളിപ്പെടുത്തലിനെത്തുടർന്ന് അഡ്വ. സി.പി. പ്രമോദ് നൽകിയ പരാതിയിലാണ് കേസെടുത്തത്.തിരുവനന്തപുരം കന്റോൺമെന്റ് പൊലീസിസും ഇതേ പരാതിയിൽ കേസെടുത്തിരുന്നു.