കൊച്ചി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിവിധ പി.ജി പ്രോഗ്രാമുകളിൽ എസ്.സി, എസ്.ടി വിഭാഗക്കാർക്കായി സംവരണം ചെയ്ത സീറ്റുകളിലേയ്ക്ക് നാളെ വരെ പ്രാദേശിക കാമ്പസുകളിൽ നേരിട്ടെത്തി അപേക്ഷിക്കാം. പ്രവേശന പരീക്ഷ 15ന് രാവിലെ 11ന് നടക്കും. മുൻ വിജ്ഞാപനപ്രകാരം അപേക്ഷ സമർപ്പിച്ച് പ്രവേശനപരീക്ഷ എഴുതിയവർ വീണ്ടും അപേക്ഷിക്കാൻ യോഗ്യരല്ല. വിശദവിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.