കോതമംഗലം: മഴക്കാലജന്യരോഗ പ്രതിരോധത്തിന്റെ ഭാഗമായി കുട്ടമ്പുഴ ഫാമിലി ഹെൽത്ത് സെന്ററിന് ആവശ്യമായ എലിപ്പനി പ്രതിരോധ മരുന്നുകൾ സർവീസ് സഹകരണ ബാങ്ക് സൗജന്യമായി വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.കെ.ശിവൻ മെഡിക്കൽ ഓഫീസർ ഡോ.അനൂപ് തുളസിക്ക് മരുന്നുകൾ കൈമാറി. ഡോ.അഗസ്റ്റിൻ ഇമ്മാനുവൽ, ഹെൽത്ത് ഇൻസ്പെക്ടർമാർ,​ ആരോഗ്യ പ്രവർത്തകർ ബാങ്ക് ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.