court

കൊച്ചി: വധശ്രമക്കേസിൽ ജൂൺ 12 മുതൽ ജയിലിൽ കഴിയുന്ന എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. അർഷോമിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഈരാറ്റുപേട്ട സ്വദേശിയും അഭിഭാഷകനുമായ നിസാം നാസറിനെ 2018 നവംബർ 17ന് വീട്ടിൽക്കയറി ആക്രമിച്ച കേസിൽ അറസ്റ്റിലായ അർഷോം നൽകിയ ജാമ്യാപേക്ഷ ജസ്റ്റിസ് വിജു എബ്രഹാമാണ് തള്ളിയത്. ഈ സംഭവത്തിൽ നാലുവർഷമായിട്ടും അന്വേഷണം പൂർത്തിയാക്കാത്തത് അത്ഭുതപ്പെടുത്തുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു. നേരത്തെ ജാമ്യത്തിലൂടെ ലഭിച്ച സ്വാതന്ത്ര്യം ദുരുപയോഗംചെയ്ത പ്രതിയെ സാധാരണ റിമാൻഡ് പ്രതിയെപ്പോലെ കാണാൻ കഴിയില്ലെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി.