avard
മൂവാറ്റുപുഴ നാസ് ഏർപ്പെടുത്തിയിരിക്കുന്ന ജോർജ് കുന്നപ്പിള്ളി അവാർഡ്, ഡോ.അജു കെ.നാരായണൻ മൂവാറ്റുപുഴ ഫിലിം സൊസൈറ്റി പ്രസിഡന്റും ചലചിത്ര അക്കാഡമി എക്സിക്യുട്ടീവ് മെമ്പറുമായ പ്രകാശ് ശ്രീധറിന് സമ്മാനിക്കുന്നു

മൂവാറ്റുപുഴ: നാസ് ഏർപ്പെടുത്തിയിരിക്കുന്ന ജോർജ് കുന്നപ്പിള്ളി അവാർഡ് മൂവാറ്റുപുഴ ഫിലിം സൊസൈറ്റി പ്രസിഡന്റും ചലചിത്ര അക്കാഡമി എക്സിക്യുട്ടീവ് മെമ്പറുമായ പ്രകാശ് ശ്രീധറിന് സമ്മാനിച്ചു. നാസ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ഡോ. അജു കെ.നാരായണൻ പ്രകാശ് ശ്രീധരന് അവാർഡ് സമ്മാനിച്ചു. ഡോ. വിൻസെന്റ് മാളിയേക്കൽ അദ്ധ്യക്ഷത വഹിച്ചു. ചലചിത്ര അക്കാഡമി അംഗം എൻ. അരുൺ , മേള സെക്രട്ടറി എസ്. മോഹൻദാസ്, ഒ.എ. ഐസക്ക്, പായിപ്ര കൃഷ്ണൻ, പി.യു. ഷംസുദീൻ എന്നിവർ പ്രസംഗിച്ചു.