മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്ക്കൂൾ വിഭാഗം മലയാളം, ഗണിതം ( ലീവ് വേക്കൻസി) എന്നീ തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം 14ന് രാവിലെ 9.30ന് നടക്കുന്ന ഇന്റർവ്യൂവിന് സ്കൂൾ ഓഫീസിൽ ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.