വൈപ്പിൻ: റോഡ് മുറിച്ച് കടക്കവെ വൃദ്ധൻ ബൈക്കിടിച്ച് മരിച്ചു. അയ്യമ്പിള്ളി ചെറിയ പാടത്ത് ചിദംബരൻ (84) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.30ന് വൈപ്പിൻ പള്ളിപ്പുറം സംസ്ഥാന പാതയിൽ അയ്യമ്പിള്ളി ശിവക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം. ഉടൻ കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ശാരദ. മക്കൾ: ശിവൻ ( ലാബ് അസിസ്റ്റന്റ്, സഹോദരൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ ചെറായി) , മിനി.