കൊച്ചി: മുതിർന്ന മാദ്ധ്യമപ്രവർത്തകനും യു.എൻ.ഐ റിട്ട. സീനിയർ കറസ്‌പോണ്ടന്റുമായിരുന്ന പി.എം. മൊയ്തീന്റെ നിര്യാണത്തിൽ പ്രസ്‌ ക്ലബ് സംഘടിപ്പിച്ച യോഗം അനുശോചിച്ചു. സീനിയർ ജേർണലിസ്റ്റ് യൂണിയൻ, സീനിയർ ജേർണലിസ്റ്റ് ഫോറം, മഹാരാജാസ് കോളേജ് പൂർവ വിദ്യാർത്ഥി സംഘടന എന്നിവയും പങ്കെടുത്തു.

പി.എ. അലക്‌സാണ്ടർ, എ. മാധവൻ, സി.ഐ.സി.സി ജയചന്ദ്രൻ, പി.എ. മെഹ്ബൂബ്, ബാബു മേത്തർ, കെ.എച്ച്.എം അഷ്‌റഫ്, രവി കുറ്റിക്കാട്, വി.ആർ. രാജ്മോഹൻ, എം.എസ്. സജീവൻ, കെ.കെ. ഗോപാലൻ, കെ.എസ്. നായർ എന്നിവർ സംസാരിച്ചു.

പ്രസ്‌ ക്ലബ് പ്രസിഡന്റ് എം.ആർ. ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ മനു ഷെല്ലി അനുശോചനപ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി എം. സൂഫി മുഹമ്മദ് സ്വാഗതവും സീനിയർ ജേർണലിസ്റ്റ് യൂണിയൻ ജില്ലാ സെക്രട്ടറി അഷ്‌റഫ് പാനായിക്കുളം നന്ദിയും പറഞ്ഞു.