മൂവാറ്റുപുഴ:പേഴയ്ക്കാപ്പിള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ബഷീർ ദിനാചരണം സമാപിച്ചു.ബഷീർ കഥാപാത്രങ്ങളായി വേഷമിട്ട അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾ ക്ലാസുകൾ സന്ദർശിച്ച് ബഷീർ കഥകൾ അവതരിപ്പിച്ചു. ബഷീർ രചനകളെ അടിസ്ഥാനമാക്കി ലഘു നാടകാവതരണം. കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന ചാർട്ടുകളുടെ പ്രദർശനം, ഡോക്യുമെന്ററി പ്രദർശനം, ബഷീറിന്റെ പ്രശസ്തമായ കഥാവാക്യ അവതരണം എന്നിവയും കലാ അദ്ധ്യാപകൻ കെ.ജി സുനിൽ കുമാറിന്റെ നേതൃത്വത്തിൽ കഥാപാത്ര വരയും നടത്തി.സമാപന ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഷൈലകുമാരി, പി.ടി.എ പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമറ്റം,സീനിയർ അസിസ്റ്റന്റ് പി.എം.റഹ്മത്ത്, അദ്ധ്യാപകരായ ജാസ്മിൻ,​ ദിവ്യ, സൗമ്യ എന്നിവർ സംസാരിച്ചു.