
വൈപ്പിൻ: വാഴക്കാല വാര്യത്ത് വീട്ടിൽ സുധീറിനെ 50 ഗ്രാം കഞ്ചാവുമായി ഞാറയ്ക്കൽ എക്‌സൈസ് പിടികൂടി. തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിയോടെ ബോൾഗാട്ടി ബസ് സ്റ്റോപ്പിന് സമീപത്ത് നിന്ന് ഞാറക്കൽ എക്‌സൈസ് ഇൻസ്‌പെക്ടർ എം.ഒ. വിനോദും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കഞ്ചാവ് കടത്താനായി ഉപയോഗിച്ചിരുന്ന സ്‌കൂട്ടറും പിടിച്ചെടുത്തു. പ്രിവന്റീവ് ഓഫീസർ ടി.എ.രതീഷ് കുമാർ, ടി.ജി.ബൈനു, രാജി ജോസ്, ജെ.ഒ. സാജൻ, വി .സുസ്മിത എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ എറണാകുളം എക്‌സൈസ് റേഞ്ചിന് കൈമാറി.