ആലുവ: ചൂണ്ടി ഭാരതമാത സ്‌കൂൾ ഒഫ് ലീഗൽ സ്റ്റഡീസിൽ കോഫി വിത്ത് മാസ്റ്റർ സംഘടിപ്പിച്ചു. കേരള ഹൈക്കോടതി റിട്ട. ജസ്റ്റിസ് ബി.സുധീന്ദ്രകുമാർ മുഖ്യാതിഥിയായിരുന്നു. കോളേജ് അസി.ഡയറക്ടർ ഫാ.തോമസ് മഴുവഞ്ചേരി, പ്രിൻസിപ്പാൾ ഡോ.വി.എസ്.സെബാസ്റ്റ്യൻ, വൈസ് പ്രിൻസിപ്പാൾ ഡോ.സെലിൻ എബ്രഹാം എന്നിവർ പങ്കെടുത്തു. അദ്ധ്യാപകരായ പ്രൊഫ.ശശീന്ദ്രൻ, പ്രൊഫ. ജിനീഷ്, പ്രൊഫ. അക്ഷരാ സദൻ എന്നിവർ നേതൃത്വം നൽകി.