
മൂവാറ്റുപുഴ: യു.എ.ഇയിൽ അൽ ഐൻ തവാം ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന മുളവൂർ പെരുമാലിൽ അഷറഫ് മീരാന് യു.എ.ഇ ഗവൺമെന്റിന്റെ ഗോൾഡൻ വിസ ലഭിച്ചു. മൂവാറ്റുപുഴ താലൂക്കിൽ നിന്ന് ഗോൾഡൻ വിസ ലഭിക്കുന്ന ആദ്യ വ്യക്തി കൂടിയാണ് അഷറഫ് മീരാൻ . കൊവിഡ് മുൻനിര പ്രവർത്തനങ്ങൾക്കാണ് ഉപഹാരം. പായിപ്ര ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ മുളവൂർ പെരുമാലിൽ മീരാന്റെയും കദീജയുടെയും മകനായ അഷറഫ് 2011 മുതൽ യു.എ.ഇയിൽ അൽ ഐൻ തവാം ഹോസ്പിറ്റലിൽ ജോലി ചെയ്യുകയാണ്. അഷറഫിന് ലഭിച്ച ഗോൾഡൻ വിസ ബലിപെരുന്നാളിന്റെ മധുരം ഇരട്ടിയാക്കി.