തോപ്പുംപടി: സാമൂഹ്യപ്രവർത്തകയും നർമദ ബചാവോ പ്രസ്ഥാനത്തിന്റെ സ്ഥാപകയുമായ മേധ പട്കർക്കെതിരെ കള്ളക്കേസ് ചുമത്തിയ മദ്ധ്യപ്രദേശ് സർക്കാർ നടപടിക്കെതിരെ തോപ്പുംപടി ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ കേരള ഗ്രാമസ്വരാജ് ഫൗണ്ടേഷൻ പ്രതിഷേധ ധർണ നടത്തി. ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി വി.ഡി.മജീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. തമ്പി സുബ്രഹ്മണ്യം, നഗരസഭാ അംഗം അഭിലാഷ് തോപ്പിൽ, സലീം ഷുക്കൂർ, പി.പി.ജേക്കബ്, ഇ.എ.അമീൻ, സുമിത് ജോസഫ്, പി.എസ്.സലൻ, ആന്റണി ബാബു, ബിജു പത്മനാഭൻ, വി.കെ.അരുൺകുമാർ, വിനോദ് പീറ്റർ എന്നിവർ പ്രസംഗിച്ചു.