മൂവാറ്റുപുഴ: സി.പി. എമ്മിനും സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ കള്ള പ്രചാരണങ്ങൾ തള്ളിക്കളയുക, വർഗീയതയ്ക്കെതിരെ അണിചേരുക എന്നീ മുദ്രാവാക്യമുയർത്തി സി.പി.എം മൂവാറ്റുപുഴ ഏരിയാ കമ്മിറ്റി നടത്തുന്ന രാഷ്ട്രീയ പ്രചാരണജാഥ പായിപ്ര സ്ക്കൂൾപടിയിൽ സംസ്ഥാന കമ്മിറ്റി അംഗം എസ്. സതീഷ് ജാഥാ ക്യാപ്ടൻ പി .ആർ. മുരളീധരന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. പായിപ്ര ലോക്കൽ സെക്രട്ടറി ആർ. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കെ .പി .രാമചന്ദ്രൻ, പി. എം. ഇസ്മയിൽ, വി.ആർ. ശാലിനി തുടങ്ങിയവർ സംസാരിച്ചു.