മരട്: കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതി, കൊച്ചിന്‍ ഷിപ്പ്‌യാർഡ്, ഭാസ്കർറാവു സ്മാരകസമിതി എന്നിവയുടെ സഹകരണത്തോടെ ജില്ലയിലെ തിരഞ്ഞെടുത്ത സ്കൂളുകളിൽ നടത്തിവരുന്ന 'വായനാമധുരം' പദ്ധതി പ്രകാരം മരട് മാങ്കായിൽ ഗവ. ഹൈസ്കൂളിൽ ലൈബ്രറിക്കും മുപ്പത് കുട്ടികൾക്ക് വീട്ടിലൊരു ലൈബ്രറിക്കും പുസ്തകക്കെട്ട് നൽകി. സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.എം.സി.ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരനും പുസ്തകോത്സവ സമിതി സാഹിത്യ വിഭാഗം സെക്രട്ടറിയുമായ ജി.കെ.പിള്ള തെക്കേടത്ത് പുസ്തകക്കെട്ടുകൾ കൈമാറി. പി.ടി.എ പ്രസിഡന്റ് മധു, ഹെഡ്മിസ്ട്രസ് ഡോ.കെ.പി.സംഗീത, ഹരിഗോവിന്ദ് എന്നിവർ സംസാരിച്ചു.