തൃപ്പൂണിത്തുറ: ഇരുമ്പനം ശ്മശാനത്തിനു സമീപം കടത്തുകടവ് റോഡിൽ ദേശീയ പതാക മാലിന്യക്കൂമ്പാരത്തിൽ കണ്ടെത്തി. കോസ്റ്റ് ഗാർഡ് പതാകയും ഉപയോഗ്യശൂന്യമായ ലൈഫ് ജാക്കറ്റുകളും മാലിന്യക്കൂമ്പാരത്തിലുണ്ടായിരുന്നു. പരിസരവാസിയായ വിമുക്തഭടൻ രാവിലെ നടക്കാൻ ഇറങ്ങിയപ്പോഴാണ് ദേശീയ പതാക ശ്രദ്ധയിൽപ്പെട്ടത്.
തിങ്കളാഴ്ച രാത്രിയിലാണ് ഇരുമ്പനം കടവത്ത് കടവ് റോഡ് സൈഡിൽ ആളൊഴിഞ്ഞ പറമ്പിൽ മാലിന്യം തള്ളിയത്. ദേശീയ പതാക പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. വിമുക്തഭടന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കോസ്റ്റ് ഗാർഡും അന്വേഷണം നടത്തും.