കൊച്ചി: പാവക്കുളം മഹാദേവ ക്ഷേത്രത്തിലെ രാമായണ മാസാചരണത്തോടനുബന്ധിച്ച് കർക്കിടകം ഒന്നിന് രാവിലെ അഞ്ചിന് മഹാഗണപതി ഹോമവും സമ്പൂർണ രാമായണ പാരായണവും നടക്കും. എല്ലാ ദിവസവും ഭക്തർക്ക് പ്രത്യേകം തയാറാക്കിയ മണ്ഡപത്തിൽ രാമായണപാരായണത്തിന് സൗകര്യമുണ്ട്.

ജൂലായ് 28ന് കർക്കിടക വാവുബലി ഉണ്ടായിരിക്കും. ക്ഷേത്രം ഓഡിറ്റോറിയത്തിൽ ഒരേസമയം 300 പേർക്ക് ബലിതർപ്പണത്തിന് സൗകര്യമൊരുക്കും. രാവിലെ 6 മുതലാണ് വാവുബലിയെന്ന് ക്ഷേത്രം സെക്രട്ടറി കെ.പി. മാധവൻ കുട്ടി അറിയിച്ചു.