തൃപ്പൂണിത്തുറ: പാചകവാതക വിലവർധദ്ധനയ്ക്കെതിരെ സി.പി.ഐ. തൃപ്പൂണിത്തുറ ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അടുപ്പുകൂട്ടി സമരം നടത്തി. മണ്ഡലം സെക്രട്ടറി എ.കെ. സജീവൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.കെ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. പി.വി.ചന്ദ്രബോസ്, കുമ്പളം രാജപ്പൻ, കെ.എൻ. ലതാനാഥൻ, കെ.ജി.സത്യവൃതൻ, രാഗിണി മോഹൻ, ശശി വെള്ളക്കാട്ട്, പി.ജെ. മത്തായി എന്നിവർ സംസാരിച്ചു.