മരട്: പ്ലാസ്റ്റിക് നിരോധനം ശക്തമായി നടപ്പാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ മരട് നഗരസഭ യോഗം ചേർന്നു.ചെയർമാൻ ആന്റണി ആശാൻപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സർക്കാർ സ്ഥാപനങ്ങൾ, സ്കൂളുകൾ, റെസിഡൻസ് അസോസിയേഷനുകൾ, കുടുംബശ്രീ എന്നിവരെ ഉൾപ്പെടുത്തി ഘട്ടംഘട്ടമായി ബോധവത്കരണം നടത്താൻ തീരുമാനിച്ചു. വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.ഡി.രാജേഷ്, ചന്ദ്രകലാധരൻ, കൗൺസിലർമാരായ സി.വി.സന്തോഷ്, ജയ ജോസഫ്, മോളി ഡെന്നി, ഹെൽത്ത് ഇൻസ്പെക്ടർ ജേക്കബ്സൺ എന്നിവർ സംസാരിച്ചു. വ്യാപാരി വ്യവസായി അസോസിയേഷൻ, ഹോട്ടൽ ആൻഡ് കാറ്ററിംഗ് അസോസിയേഷൻ, ബേക്കറി ഓണേഴ്സ് അസോസിയേഷൻ, വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ എന്നീ സംഘടനകളുടെ ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു. പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് വ്യാപാരി വ്യവസായി അസോസിയേഷൻ ഭാരവാഹികളെ ഉൾപ്പെടുത്തി കർമ്മ സമിതി രൂപീകരിച്ചു.