മരട്: കുമ്പളം ഗ്രാമീണ ഗ്രന്ഥശാല വായന പക്ഷാചരണ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അയ്യനാട്ട് പ്രാദേശിക വായനക്കൂട്ടം -വായന മഹോത്സവ് 2022 ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ്. അംഗം വി.ആർ.മുരുകേശൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് എം.എസ്.ഗിരിജാദേവി അദ്ധ്യക്ഷയായി. സാഹിത്യ പ്രതിഭകളായ ജെലിൻ കുമ്പളം, എ.എസ്.മിറാജ് എന്നിവർ കുട്ടികളോട്‌ സംവദിച്ചു. ഗ്രന്ഥശാലാ സെക്രട്ടറി കെ.എസ്.ഗിരാജാവല്ലഭൻ പ്രാദേശിക സാഹിത്യ പ്രതിഭകളുടെ കൃതികൾ പരിചയപ്പെടുത്തി. അയ്യനാട്ട് വായനാക്കൂട്ടം ബാലവേദി പ്രസിഡന്റ് ആരതി സതീഷ്, സെക്രട്ടറി ഗൗരി നന്ദന, വനിതാ വായനക്കൂട്ടം പ്രസിഡന്റ് ഗിരിജ മോഹൻ, സെക്രട്ടറി ബി.ടി.മഞ്ചുഷ, ഗ്രന്ഥശാലാ കമ്മിറ്റി അംഗം സംഗീത കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.