കൊച്ചി: കൊച്ചി വാട്ടർ മെട്രോയുടെ രണ്ടാമത്തെ ബോട്ട് കൊച്ചിൻ ഷിപ്പ്‌യാർഡ് കെ.എം.ആർ.എല്ലിന് കൈമാറി. മൂന്ന് ബോട്ടുകൾ കൂടി ഈ മാസം കൈമാറും. വാട്ടർ മെട്രോ പദ്ധതിയുടെ ഭാഗമായി 23 ബോട്ടുകളാണ് സർവീസിനായി തയാറാക്കുക. കഴിഞ്ഞ ഫെബ്രുവരിയിലാണ് ആദ്യ ബോട്ട് കൈമാറിയത്.