കൂത്താട്ടുകുളം: കൂത്താട്ടുകുളം ബസ് സ്റ്റാൻഡിന് സമീപം മദ്ധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി.
മാവേലിക്കര മാരിപ്പണയിൽ ശ്രീധരന്റെ മകൻ അജിത്ത് (50) നെയാണ് സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം മരിച്ചനിലയിൽ ചെവ്വാഴ്ച ഉച്ചയോടെ കണ്ടത്. അജിത്ത് കഴിഞ്ഞ അഞ്ച് വർഷമായി ടൗണിലെ ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് രാത്രികാലങ്ങളിലും മറ്റും താമസിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ. ബന്ധുക്കൾ എത്തിയാൽ പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം വിട്ടു നൽകുമെന്ന് പൊലീസ് പറഞ്ഞു.