കൊച്ചി: വൈറ്റിലയിൽ മിനി സിവിൽസ്റ്റേഷൻ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഉമ തോമസ് എം.എൽ.എ മന്ത്രി കെ. രാജന് നിവേദനം നൽകി

കൊച്ചി കോർപ്പറേഷനിലെ വൈറ്റില, പൊന്നുരുന്നി പ്രദേശങ്ങളിൽ ഉൾപ്പെടെയുള്ള നിരവധി കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകൾ ജനങ്ങൾക്ക് എത്തിച്ചേരാൻ പ്രയാസമുള്ള സ്ഥലങ്ങളിലാണ് പ്രവർത്തിക്കുന്നത്. പല ഓഫീസുകളും വാടക കെട്ടിടങ്ങളിലാണ്. ഉയർന്ന വാടക നൽകേണ്ടി വരുന്നതിനാലാണ് ഓഫീസുകൾ ഉൾപ്രദേശങ്ങളിലേക്ക് മാറ്റുന്നത്. വൈറ്റില ഹബ്ബിൽ ലഭ്യമായ സ്ഥലത്ത് മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കുകയാണെങ്കിൽ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്ന് എം.എൽ.എ നിവേദനത്തിൽ പറഞ്ഞു.