കൊച്ചി: മുല്ലശേരി കനാലിലെ പൈപ്പ്‌ലൈനുകൾ മാറ്റാനുള്ള കരാറെടുക്കാൻ ആരും തയാറായില്ലെന്നും എസ്റ്റിമേറ്റ് തുക പുതുക്കാൻ തീരുമാനിച്ചെന്നും വാട്ടർ അതോറിറ്റി ഹൈക്കോടതിയിൽ അറിയിച്ചു. കൊച്ചി നഗരത്തിലെ വെള്ളക്കെട്ടു പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികളിലാണ് വാട്ടർ അതോറിറ്റി ഇത് അറിയിച്ചത്. പുതുക്കിയ എസ്റ്റിമേറ്റും അധിക ഫണ്ടിന്റെ വിവരങ്ങളും സ്രോതസും അറിയിക്കാൻ സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചു.

മുല്ലശേരി കനാലിന്റെ നവീകരണം പുരോഗമിക്കുകയാണ്. നവീകരണം പൂർത്തിയാക്കണമെങ്കിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കേണ്ടതുണ്ട്.