കുറുപ്പംപടി: സി.പി.എം പെരുമ്പാവൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലെ രാഷ്ട്രീയ പ്രചാരണ വാഹന ജാഥയ്ക്ക് കുറുപ്പംപടിയിലും കാഞ്ഞിരമുക്കിലും സ്വീകരണം നൽകി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പുഷ്പാദാസാണ് ജാഥാ ക്യാപ്ടൻ. സ്വീകരണ പരിപാടിയിൽ കെ.ടി.രാജൻ അദ്ധ്യക്ഷനായി. ഏരിയാ കമ്മിറ്റി അംഗം ജുനൈദ്,പ്രിൻസി കുര്യാക്കോസ്, സി.എം.അബ്ദുൾ കരിം, എസ്. മോഹനൻ, എൻ.പി.അജയകുമാർ, ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എൻ.ഹരിദാസ്, ബിജു കുര്യാക്കോസ്, ഉഷാദേവി ജയകൃഷ്ണൻ, പി.കെ.അനസ് എന്നിവർ പ്രസംഗിച്ചു.