
കോലഞ്ചേരി: എൽ.ഡി.എഫ് സർക്കാരിനും മുഖ്യമന്ത്രിയ്ക്കുമെതിരായ വ്യാജപ്രചാരണങ്ങൾക്കെതിരെ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.ബി. ദേവദർശനൻ നയിക്കുന്ന പ്രചാരണ ജാഥ തുടങ്ങി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജ് ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം എൻ.കെ.ജോർജ് അദ്ധ്യക്ഷനായി. ഏരിയാ സെക്രട്ടറി സി.കെ.വർഗീസ്, അമ്പലമേട് ലോക്കൽ സെക്രട്ടറി എൻ.ജി.സുജിത് കുമാർ, പി.കെ.ആനന്ദകുമാർ തുടങ്ങിയവർ സംസാരിച്ചു.
സി.കെ.വർഗീസ്, കെ.കെ.ഏലിയാസ്, കെ.വി.ഏലിയാസ്, അഡ്വ.കെ.എസ്.അരുൺകുമാർ, എം.എൻ.മോഹനൻ, എൻ.എം. അബ്ദുൾ കരീം, എൻ.കെ. ജോർജ് എന്നിവരാണ് ജാഥ അംഗങ്ങൾ.