അങ്കമാലി : എം.ജി സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ വിത്ത്‌ വൊക്കേഷണൽ ജേർണലിസത്തിൽ ഒന്നാം റാങ്ക് ജേതാവായ ആർഷ എം. ചാക്കോയെ കെ. എസ്. യുവിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ ആന്റണി തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു.

കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ്‌ അലക്സ്‌ ആന്റു അദ്ധ്യക്ഷത വഹിച്ചു. അങ്കമാലി നഗരസഭാ കൗൺസിലർ പോൾ ജോവർ, ബ്ലോക്ക്‌ സെക്രട്ടറി റെനിൽ ബാബു, ഭാരവാഹികളായ അശ്വിൻ, ഭാവന ബാബുരാജ്, മഹേഷ്‌, അലീന, ശ്രീലക്ഷ്മി, അശ്വിനി, ജിയ, ആർവിൻ തുടങ്ങിയവർ പങ്കെടുത്തു. അങ്കമാലി സെന്റ് ആൻസ് കോളേജ് വിദ്യാർത്ഥിനിയാണ് ആർഷ.