അങ്കമാലി: മൂക്കന്നൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ബെന്നി ബഹനാൻ എം. പി നിർവ്വഹിച്ചു. ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്ജ് അദ്ധ്യക്ഷയായിരുന്നു. എറണാകുളം ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് സ്‌കൂളിൽ നടത്തിയിട്ടുള്ളത്. സർക്കാർ സ്‌കൂളുകളുടെ ലൈബ്രറികൾ ഡിജിറ്റലൈസ് ചെയ്യുന്നതിന് 58 സ്‌കൂളുകളെയാണ് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുത്തിട്ടുള്ളത്. അങ്കമാലി സബ് ജില്ലയിലെ ആദ്യത്തെ ഡിജിറ്റലൈസ് ലൈബ്രറിയാണ് മൂക്കന്നൂർ ഹയർ സെക്കൻഡറി സ്‌കൂളിന്റേത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു പാലാട്ടി, ജില്ലാ പഞ്ചായത്ത് അംഗം അനിമോൾ ബോബി , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം.ഒ. ജോർജ്ജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലൈജോ ആന്റു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഗ്രേസി ചാക്കോ, അംഗം കെ.വി. ബിബിഷ്, പി.ടി എ പ്രസിഡന്റ് ദിലീപ് കുമാർ, ജോസ് മാടശ്ശേരി, പി.പി. തമ്പി, പ്രിൻസിപ്പൽ സന്തോഷ് വി.സി , ഹെഡ്മിസട്രസ്സ് ബസ്സി പി.ജെ. എന്നിവർ പ്രസംഗിച്ചു.