കളമശേരി: സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാക്കളായ നേഹ, പി. അഭിജിത്ത് എന്നിവരെ ആദരിച്ചു. ദ്വയ ട്രാൻസ്ജെൻഡേഴ്സ് ആർട്സ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡന്റ് സൂര്യ ഇഷാം, രക്ഷാധികാരി ശീതൾ ശ്യാം, സെക്രട്ടറി രഞ്ജു രഞ്ജിമാർ, ട്രഷറർ അലീന, ഫാ.മാത്യു എന്നിവർ സംസാരിച്ചു. ട്രാൻസ്ജെൻഡർ വിഷയം മുഖ്യപ്രമേയമാക്കിയ 'അന്തരം' എന്ന ചിത്രം സംവിധാനം ചെയ്തത് പി.അഭിജിത്താണ്. നായികാ കഥാപാത്രമായ അഞ്ജലിയെ അവതരിപ്പിച്ചത് തമിഴ്നാട് സ്വദേശിയായ നേഹ എന്ന ട്രാൻസ്‌വുമണാണ്.