
ആലുവ: ആലുവ വിദ്യാഭ്യാസ ഉപജില്ലയിലെ പ്ലസ് വൺ വിദ്യാർത്ഥികളുടെ പ്രവേശനത്തിനായി ബി.ആർ.സിയിൽ ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനമാരംഭിച്ചു. കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി കമ്മിറ്റി ചെയർമാൻ മുഹമ്മദ് അൻവർ ഉദ്ഘാടനം ചെയ്തു.
ബി.പി.സി ആർ.എസ്. സോണിയ, ട്രെയിനർ കെ.എൽ. ജ്യോതി, കോർഡിനേറ്റർ രേഖ മാഞ്ഞൂരാൻ, പി.കെ. ലെറ്റിഷ എന്നിവർ പ്രസംഗിച്ചു. വിവരങ്ങൾക്ക്: 9847313286, 9446541691.